സംസ്കാരം

 മേലേക്കാവിലെയാറാട്ട്
താലപ്പൊലിയുമെഴുന്നെള്ളിപ്പും
വേല കഴിഞ്ഞാല്‍ വെടിക്കെട്ട്
കോരാ നീയും പോന്നോളൂ
കണ്ണിമ ചിമ്മാതിരുന്നോളൂ
കാതുമടച്ചുപിടിച്ചോളൂ
മുണ്ടു മുറുക്കിയുടുത്തോളൂ
വയറെരിയുന്നതു നോക്കണ്ട
പട്ടിണിയാണേലെന്താണ്?
പടപട വെടിയുടെ മേളത്തില്‍
പടുജീവിതമുന്തി നിരങ്ങീടാം
ദുരിതമതെല്ലാം മറന്നീടാം
ദൂരക്കാഴ്ചകള്‍ കണ്ടീടാം
കല്ലരിക്കഞ്ഞി നമുക്കെന്നും
കുമ്പിളിലാക്കി നുകര്‍ന്നീടാം
ഉള്ളതിലേറെ കാണിയ്ക്കാം
അതാണു കേരളസംസ്കാരം

കുറിപ്പ്: മനോഹരമായ ചിത്രത്തിന് ചിത്രകാരനോടും ഗൂഗിളിനോടും കടപ്പാട്