Tuesday, December 3, 2013

പുഴു 
പുഴുവാണു ഞാന്‍
പുല്ലിലെ,
ചേറിലെ,
ചാണകത്തിലെ,
ചവറ്റുകുപ്പയിലെ......
പുഴുവാണു ഞാനെന്നറിയുന്നു
 
പുല്ലും ചേറും ചാണകവും
പിന്നെയീ ചവറ്റുകുപ്പയും
എല്ലാമെന്റെ സാമ്രാജ്യം
അറ്റമില്ലാതെ കിടക്കുന്നുഎങ്കിലും കണ്ടിട്ടില്ല ഞാനൊന്നും
ബുര്‍ജ് ഖലീഫയുടെ വിസ്മയം
പിസായുടെ ചരിഞ്ഞ ഗോപുരവും
നയാഗ്രയുടെ ഉന്മത്തഭാവവും
ഹിമവാന്റെ ഗാംഭീര്യവും
ഖജുരാഹോയിലെ രതിശില്പങ്ങളുംഒന്നും ഞാന്‍ കണ്ടിട്ടില്ല
ഒന്നും ഞാന്‍ തൊട്ടറിഞ്ഞിട്ടില്ല
കണ്ട പൊട്ടകാഴ്ചകള്‍പോലും
മനസ്സില്‍ കോറിയിട്ടതുമില്ലവെറുമൊരു പുഴുവാണുഞാന്‍
ചേറില്‍ കുന്നിയ്ക്കുന്നു
സ്വപ്നമെന്നു മനസ്സില്‍ കരുതി
പടുകാഴ്ചകള്‍ പലതും കാണുന്നുസ്വപ്നമെന്നാലെന്താകുന്നു?
നിറങ്ങള്‍ക്കു കൊലുസു വച്ചതോ?
നിദ്രപോലെ നിറങ്ങളില്ലാത്തതോ?
ശുദ്ധശൂന്യമാമപാരതയോ?

വിനോദ്